ചങ്ങാതിക്കൊരു വീട് (സ്നേഹ സ്പര്‍ശം)
06-11-2019
പത്തിരിപ്പാല: പ്രളയത്തില്‍ വീട് നഷ്ടമായ വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും ചങ്ങാതിക്കൊരു വീട് (സ്‌നേഹസ്പര്‍ശം) എന്ന പേരില്‍ പുതിയ വീട് നിര്‍മ്മിച്ചു നല്‍കി മൗണ്ട് സീന. മൗണ്ട് സീന ഇംഗ്ലീഷ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്‌സലിനാണ് വിദ്യാര്‍ത്ഥികളും, അധ്യാപകരും, ഇതര ജീവനക്കാരും ചേര്‍ന്ന് വീടൊരുക്കിയത്. പറളി എടത്തറ കിഴക്കഞ്ചേരി കാവിന് സമീപം താമസിക്കു മുന്നംഗ കുടുംബം കാലങ്ങളായി ഇടിഞ്ഞ് വീഴാറായ വീട്ടില്‍ ദുരിതം പേറിയാണ് കഴിഞ്ഞിരുന്നത്. പിതാവ് മരിച്ച മുഹമ്മദ് അഫ്‌സലിന്റെ വീട് പൂര്‍ണമായും തകര്‍ന്നതോടെയാണ് കിടപ്പാടമൊരുക്കാന്‍ മൗണ്ട്‌സീന സ്‌കൂള്‍ മുിന്നിട്ടിറങ്ങിയത്. 14-10-2019 ന് രാവിലെ സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് വീടിന്റെ താക്കോല്‍ മൗണ്ട് സീന സി.ഇ.ഒ അബ്ദുല്‍ അസീസ് കള്ളിയത്ത് കൈമാറി. അന്നേ ദിവസം വെകുന്നേരം 4.30ന് വീടിന്റെ പരിസരത്ത് വെച്ച് നടന്ന് ഉദ്ഘാടന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി മുഖ്യാതിഥിയായി പങ്കെടുത്തു.



