Coaching Centre Inauguration
12-12-2019
പി.എം. ഫൗണ്ടേഷൻ - മൗണ്ട് സീന മൽസര പരീക്ഷാ കേന്ദ്രത്തിന്റെ ഉത്ഘാനം ശനിയാഴ്ച പത്തിരിപ്പാല: കേന്ദ്ര ,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ തസ്തികളിലേക്ക് വിദ്യാർത്ഥികൾക്ക് പരിശീലനം കൊടുക്കുന്നതിനായി പി.എം. ഫൗണ്ടേഷനും, മൗണ്ട് സീന ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന മൽസര പരീക്ഷാ കേന്ദ്രത്തിന്റെ ഉത്ഘാടനം ഡിസംബർ 14 ശനിയാഴ്ച രാവിലെ 11 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ അഡ്വ. എൻ. ഷംസുദീൻ എം.എൽ.എ. നിർവ്വഹിക്കും. പി.എം. ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മൗണ്ട് സീന ചെയർമാൻ കെ.കെ. മമ്മുണ്ണി മൗലവി, പാലക്കാട് അസി. കളക്ടർ ചേതൻ കുമാർ മീണ ഐ എ എസ് , മണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ എന്നിവർ പങ്കെടുക്കും.

