മൗണ്ട് സീന പബ്ലിക്ക് സ്ക്കൂൾ മദ്രസ്സ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു.
01-01-2020
പത്തിരിപ്പാല: മൗണ്ട് സീന പബ്ലിക്ക് സ്ക്കൂൾ മദ്രസ്സയിൽ നിന്ന് സെക്കണ്ടറി തലത്തിലും , പ്രൈമറി തലത്തിലും 2018 - 19 വർഷത്തെ മദ്രസ്സ പൊതു പരീക്ഷയിൽ റാങ്ക് നേടിയവരെയും , എ പ്ലസ്സ് നേടിയവരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയിൽ മൗണ്ട് സീറ പബ്ലിക്ക് സ്ക്കൂൾ പ്രിൻസിപ്പൽ കെ. അനീസുദ്ദീൻ അധ്യക്ഷത വഹിച്ചു. മൗണ്ട് സീന ഗ്രൂപ്പ് സി.ഇ. ഒ. കെ. അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ബി.എസ്.കെ.ടി. ട്രസ്റ്റ് സെക്രട്ടറി കെ.പി. അബ്ദുൽ റഹ്മാൻ , മൗണ്ട് സീന ജൂനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ കെ.എസ്. വിൻസെന്റ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റാങ്ക് ജേതാളായ ഷിബിൻ ഷാഫി, സി.എ റിനീഷ , കെ. നൂഹ ഫാത്വിമ എന്നിവരെ സി.ഇ. ഒ. കെ. അബ്ദുൽ അസീസ് ഉപഹാരവും, ക്യാഷ് അവാർഡും നൽകി ആദരിച്ചു. പൊതു പരീക്ഷയിൽ എ. പ്ലസ്സ് നേടിയ 55 മദ്രസ്സ വിദ്യാർത്ഥികളെ ബി.എസ് കെ.ടി. ട്രസ്റ്റ് സെക്രട്ടറി കെ.പി. അബ്ദുൽ റഹ്മാൻ ഉപഹാരം നൽകി ആദരിച്ചു.. തൃശൂർ - പാലക്കാട് റീജിയൻ ഇൻസ്പിറോ 2019 ലെ ഹിഫ്ള് മൽസരത്തിൽ മൂന്നാം സ്ഥാനം നേടിയ ആസിയ ഹുസൈനുള്ള ഉപഹാരം പബ്ലിക്ക് സ്ക്കൂൾ പ്രിൻസിപ്പൽ കെ. അനീസുദ്ദീൻ കൈമാറി. തുടർച്ചയ
















