Science Expo 2020
25-02-2020
സയൻസ് എക്സ്പോ ശ്രദ്ധേയമായി:
അകലൂർ: മൗണ്ട് സീന ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൻ്റെ ഫിസിക്സ് അസോസിയേഷൻ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സയൻസ് എക്സ്പോ, സയൻസ് സഫാരി ശ്രദ്ധേയമായി. ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ പരീക്ഷണ സ്റ്റാളുകൾ നൂതനമായ സാങ്കേതിക വിദ്യകളാൽ ശ്രദ്ധിക്കപ്പെട്ടു. പരിപാടി പത്താരിപ്പാല ഗവർമെൻ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ.വി ഗീത ഉത്ഘാടനം ചെയ്തു. മൗണ്ട് സീനാ പ്രിൻസിപ്പാൾ പ്രൊഫ.പി.എസ്.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എൻ പി.മുഹമ്മദ് റാഫി, വൈസ് പ്രാൻസിപ്പാൾ കെ.ദിവ്യ, ഫിസിക്സ് വകുപ്പ് മേധാവി ജയ, അസിസ്റ്റൻ്റ് പ്രൊഫസർ ഫാസിൽ എന്നിവർ സംസാരിച്ചു. മൗണ്ട് സീനാ പബ്ലിക് സ്ക്കൂൾ, മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളുകളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ഫോട്ടോ: മൗണ്ട് സീന ആട്സ് ആന്റ് സയൻസ് കോളേജിൽ ഫിസിക്സ് അസോസിയേഷൻ ദിനത്തോടനുബന്ധിച്ച് വിദ്ധ്യാർത്ഥികൾ ഒരുക്കിയ സ്റ്റാളുകളിൽ നിന്നുള്ള ദൃശ്യത്തിൽ നിന്ന്.&n

