CHANGATHIKKORU VEEDU
29-07-2020
ചങ്ങാതിക്കൊരു വീട് പദ്ധതിയിലെ രണ്ടാമത്തെ ഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. പത്തിരിപ്പാല: മൗണ്ട് സീന ഗ്രൂപ്പിന്റെ ചങ്ങാതിക്കൊരു വീട് പദ്ധതിയിലെ രണ്ടാമത്തെ ഭവനത്തിന്റെ ഔപചാരിക ഉത്ഘാടനം മങ്കര പഞ്ചായത്ത് പ്രസിഡന്റ് ബിൻസി നിർവ്വഹിച്ചു. മൗണ്ട് സീന സെക്രട്ടറി കെ.പി. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. മൗണ്ട് സീന സി.ഇ.ഒ. അബ്ദുൽ അസീസ് കാളിയാത്ത് താക്കോൽ ദാനം നിർവ്വഹിച്ചു. മാണ്ട് സീന ട്രസ്റ്റ് പി.ആർ. ഒ. എൻ.പി. മുഹമ്മദ് റാഫി , ഇംഗ്ലീഷ് സ്ക്കൂൾ പ്രിൻസിപ്പൽ കെ. നന്ദിനി എന്നിവർ ആശംസകൾ നേർന്നു. മാനേജർ അബ്ദുൾ സലാം, ഷംസുദ്ദീൻ പത്തിരിപ്പാല, ഗഫൂർ പത്തിരിപ്പാല ഷംസുദ്ദീൻ മാങ്കുറിശ്ശി, എഞ്ചിനീയർമാരായ റഷീദ് എടത്തറ, ഷാക്കീർ മമ്പാട് എന്നിവർ സന്നിധരായിരുന്നു. ,മൗണ്ട് സീന പബ്ലിക്ക് സ്ക്കൂൾ പ്രിൻസിപ്പൽ കെ. അനീസുദ്ദീൻ സ്വാഗതവും, അൻവർ ഷിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.


